Saturday, November 23, 2024
Local News

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


ബാ​ലു​ശ്ശേ​രി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച​തി​ന് ന​ന്മ​ണ്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ബാ​ലു​ശ്ശേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബേ​ബി​യും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ന​ടു​വ​ണ്ണൂ​രി​ൽ വാ​ട​ക​മു​റി കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ ന​ന്മ​ണ്ട ക​യ്യാ​ൽ മീ​ത്ത​ൽ അ​നൂ​പി​നെ​യാ​ണ് (41) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 9.057 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക മു​റി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വു​രീ​തി​യെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) എം. ​സ​ജീ​വ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​ൻ. രാ​ജീ​വ​ൻ, ടി. ​നൗ​ഫ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സോ​നേ​ഷ് കു​മാ​ർ, ആ​ർ.​കെ. റ​ഷീ​ദ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സു​ജ ഇ. ​ജോ​ബ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.


Reporter
the authorReporter

Leave a Reply