General

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം. മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. സിക്കന്ദ്രബാദിലെ ആശാപുരി കോളനിയിലെ ഒരു വീട്ടിലാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം നടക്കുന്ന സമയത്ത് 19 ഓളം പേര്‍ വീട്ടിലുണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. എട്ട് പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply