CinemaGeneral

നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Nano News

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ഇന്നും അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരായേക്കും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടിസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയില്‍ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് നോട്ടിസ് നല്‍കിയത്. തിരുവനന്തപുരം സിറ്റി പൊലിസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഈ മാസം 22നാണ് സുപ്രിം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കുന്നത്.

രണ്ടാഴ്ച്ചത്തേക്കാണ് കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലിസ് കേസെടുത്തത്. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.


Reporter
the authorReporter

Leave a Reply