കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ കാണാതായ 15കാരനെ കണ്ടെത്തി.കാവുന്തറ സ്വദേശിയുടെ മകനെ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടിൽ നിന്നും കാണാതായത്. കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തി. കുട്ടിയെ പേരാമ്പ്രയിൽ നിന്നാണ് കണ്ടെത്തിയത്.