Saturday, November 23, 2024
GeneralLocal News

എരഞ്ഞിപ്പാലത്തെ കോടതികൾ ഇനി ഹരിത ന്യായാലയം


കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ല​ത്തെ മാ​റാ​ട് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യും മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും അ​ട​ങ്ങു​ന്ന സ​മു​ച്ച​യം ഗാ​ന്ധി​ജ​യ​ന്തി ദി​വ​സം മു​ത​ൽ സ​മ്പൂ​ർ​ണ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ത്തി​ലേ​ക്ക് മാ​റി. പു​ന​രു​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക്കി​ന്റെ​യും പേ​പ്പ​റി​ന്റെ​യും മ​റ്റു വ​സ്തു​ക്ക​ളു​ടെ​യും ബാ​ഗു​ക​ളും പാ​ത്ര​ങ്ങ​ളും ക​പ്പു​ക​ളും സ്പൂ​ണു​ക​ളും ദൈ​നം​ദി​ന​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളി​ലോ അ​വ​സ​ര​ങ്ങ​ളി​ലോ കോ​ട​തി​സ​മു​ച്ച​യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി.

കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​റാ​ട് കേ​സു​ക​ൾ​ക്കാ​യു​ള്ള അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ജ​ഡ്ജ്സി. സു​രേ​ഷ് കു​മാ​ർ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ സ​മ്പൂ​ർ​ണ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ചു. മാ​റാ​ട് സ്പെ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​ന്റെ ചാ​ർ​ജു​ള്ള വി​ഷ്ണു​ദ​ത്ത​ൻ ടി.​എ​സ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ഡ്വ. എം.​ജി. അ​ശോ​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ. എ, ​സീ​നി​യ​ർ ക്ല​ർ​ക്ക് ബി​നേ​ഷ്.​എ​ൻ.​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ര​സ്ത​ദാ​ർ ധ​നേ​ഷ് എം.​സി സ്വാ​ഗ​ത​വും സ്പെ​ഷ​ൽ ഗ്രേ​ഡ് കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്റ് സി.​കെ ജ​യ​ശ്രീ ന​ന്ദി​യും പ​റ​ഞ്ഞു.


Reporter
the authorReporter

Leave a Reply