GeneralPolitics

വയനാട് ദുരന്തിന്റെ മറവിൽ വൻ കൊള്ള: കെ സുരേന്ദ്രൻ

Nano News

വയനാട്ടിലെ ദുരന്തവിവാരണ പ്രവർത്തനത്തിൻ്റെ പേരിൽ പിണറായി വിജയൻ സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ഒരു രൂപ പോലും വാങ്ങിക്കാതെയാണ് സേവാഭാരതി വയനാട്ടിൽ ശവസംസ്കരണം നടത്തിയത്. എന്നാൽ 75,000 രൂപയാണ് ഒരു ശവസംസ്കരണത്തിന് സർക്കാർ എഴുതി എടുത്തിട്ടുള്ളത്. കോടിക്കണക്കിന് രൂപയാണ് വളണ്ടിയർമാരുടെ സേവനത്തിനായി സർക്കാർ എഴുതി എടുത്തിട്ടുള്ളത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവായ തുക എന്നുകാണിച്ച് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്നു കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് ഈ കൊള്ള സർക്കാർ നടത്തിയിരിക്കുന്നത്.

പട്ടാളം പണികഴിപ്പിച്ച ബെയ്ലി പാലത്തിന് പോലും കോടികൾ ചെലവായെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ മുതലെടുത്ത് അഴിമതി നടത്തുകയാണ്.


Reporter
the authorReporter

Leave a Reply