മലപ്പുറം: കോട്ടയ്ക്കലില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചതായി കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫിലിന്റെ ഒരു വയസായ മകളായ ഹൈ മറിയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചത്.
വീടിനു പുറത്തുള്ള ബാത്‌റൂമിലെ ബക്കറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.














