GeneralPolitics

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അപഹാസ്യം; അഡ്വ.വി.കെ.സജീവന്‍

Nano News

കുറ്റ്യാടി: ലൈംഗിക ആരോപണവിധേയനായ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വി.കെ.സജീവൻ ആവശ്യപ്പെട്ടു. ബിജെപി മെമ്പർഷിപ്പ് ക്യാംപയിൻ നരിപ്പറ്റ മണ്ഡലം ശില്പശാല തളീക്കര എല്‍.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം അപഹാസ്യമാണെന്നും സജീവന്‍ പറഞ്ഞു. ശില്പശാലയിൽ മണ്ഡലം പ്രസിഡന്‍റ് കെ.കെ.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ടി മോര്‍ച്ച ജില്ലാപ്രസിഡന്‍റ് എം.സി.അനീഷ്കുമാര്‍, ബിജെപി ജില്ലാകമ്മറ്റിയംഗം പി.പി.ഇന്ദിര, രജീഷ് തളീക്കര എന്നിവര്‍ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply