Local News

ബൈക്കിൽ ഒരു കിലോ കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി

Nano News

കൊല്ലം: കൊല്ലം കോട്ടുക്കലിൽ ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ എക്സൈസ് പിടികൂടി. കോട്ടുക്കൽ ആനപ്പുഴക്കൽ വെച്ചാണ് 1.039 കിലോഗ്രാം കഞ്ചാവുമായി വന്ന യുവാവിനെ ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

കുമ്മിൾ തൃക്കണ്ണാപുരം രാവണ വില്ലയിൽ ജിജുവിനെ ഒന്നാം പ്രതിയാക്കിയും കടക്കൽ മണികണ്ഠൻ ചിറ സ്വദേശി രാഹുലിനെ രണ്ടാം പ്രതിയാക്കിയും സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ജിജുവിനെ മാത്രമാണ് സംഭവസ്ഥലത്തു വെച്ച് അറസ്റ്റ് ചെയ്യാൻ എക്സൈസിന് കഴിഞ്ഞത്. രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർമാരായ, മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ.ജി, സബീർ, ബിൻസാഗർ, നന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.


Reporter
the authorReporter

Leave a Reply