തിരുവനന്തപുരം: കേരളത്തിൽ പനി മരണം വർധിക്കുന്നു. പനി ബാധിച്ച് പത്ത് പേരാണ് ഇന്നലെ മാത്രം മരിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമിലെ നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരികായും ചെയ്തു. ഇവിടെ താമസിച്ചിരുന്ന 26കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്.
12 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത്. ഇതിൽ ഒരാളൊഴികെ 11 പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്. കോളറ ബാധിച്ചവരെ മെഡിക്കൽ കോളേജിലും ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിലും ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികളെ പരിചരിക്കാന്‍ ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിൽ സംവിധാനമൊരുക്കി.
സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നത തല യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളജിലെയും സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ജലസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.