GeneralHealth

കാക്കനാട് 350 പേര്‍ ഛര്‍ദിയും വയറിളക്കവുമായി ചികിത്സയില്‍


കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 350 പേര്‍ ചികിത്സയില്‍. ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ചു വയസില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സംശയം.

ആരോഗ്യവകുപ്പ് ജലസാംപിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത.

കിണര്‍ ബോര്‍വെല്‍ മുനിസിപാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ്.


Reporter
the authorReporter

Leave a Reply