ദില്ലി:ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ദില്ലിയിൽ നിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരാണ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.