കോഴിക്കോട് : കോന്നാട് ബീച്ചിനെ സാമുഹ്യ വിരുദ്ധരിൽ നിന്നും മോചിപ്പിക്കാൻ പോലിസ് എയഡ് പോസ്റ്റും, ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നാട് ബീച്ചിൽ രാത്രി 9 മണി മുതൽ 12 മണിവരെ പാതിരാ സമരം നടത്തി.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കൗൺസിലറുമായ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു
സാമൂഹ്യ വിരുദ്ധ ശല്യം കാരണം രാത്രിയിൽ നാട്ടുകാർക്ക് കുടുംബവുമായി ബിച്ചിലേക്ക് ഇറങ്ങുവാൻ പറ്റാത്ത സ്ഥിതിയാണ്, ലഹരി വിൽപ്പന നടക്കുന്ന പോലിസിൻ്റെ സ്പോർട്ട് ലിസ്റ്റിൽപ്പെട്ട കോന്നാടിനെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ MLA പാസാക്കിയെന്ന് പ്രഖ്യാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റ് ഉടൻ സ്ഥാപിക്കണമെന്ന് ബി.ജെ.പി. ആവിശ്യപ്പെട്ടു.
രാവിലെ അനിശ്യാസ പ്രവർത്തനം വ്യാപകമായപ്പോൾ കോന്നാടിൽ ബി.ജെ.പിയിലെ മഹിളകൾ ചൂൽ സമരം സംഘടിപ്പിച്ച് കോന്നാടിനെ സാമൂഹ്യ വിപത്തി നിന്ന് മോചിപ്പിച്ചിരുന്നു
രാത്രിയിലെ സാമുഹ്യ വിരുദ്ധർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിൻ്റെ രൂപം മാറുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി.
ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു
ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ ടി.പി. സുരേഷ്, പി. രമണി ഭായ് , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു , മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ , സെക്രട്ടറി പി.കെ. മാലിനി, ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ്, വൈസ് പ്രസിഡണ്ടുമാരായ ടി.പി. സജീവ് പ്രസാദ്, സോയ അനീഷ് , അരുൺ രാമദാസ് നായ്ക്, രോഹിണി ഉണ്ണികൃഷണൻ , ടി.പ്രജോഷ് , പി.എം. സുരേഷ്, ടി.പി. സുനിൽ രാജ്, പി.ശിവദാസൻ,വി.കെ. ബാബു, കൃഷ്ണൻ, സജിനി വിനോദ് , രേഷ്മ രഞ്ജിത്ത്, വസുമതി, അംബുജം , സൗമ്യ സനൽ , ബിൻസി ശ്രീജേഷ്, സീത, പുരുഷോത്തമൻ, വി.വി സജീന്ദ്രൻ, വേദസ്, സ്വരാജ്,
എന്നിവർ പ്രസംഗിച്ചു.