കീം പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആര്‍ടിസി. വിദ്യാര്‍ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ജൂണ്‍ 5 മുതല്‍ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ നടക്കുന്നത്. രാവിലെ പത്തിന് തുടങ്ങി ഒരു മണി വരെയും ഉച്ചയ്ക്ക് മൂന്നരയ്ക്ക് തുടങ്ങി അഞ്ച് മണി വരെയുമാണ് പരീക്ഷാസമയം.
എല്ലാ ജില്ലകളില്‍ നിന്നുമായി വിപുലമായ രീതിയില്‍ തന്നെ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തീരുമാനമുണ്ടായത്.
വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനു രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യണം. ഈ സമയം കൂടി പരിഗണിച്ചാണ് സര്‍വീസ് ക്രമീകരിക്കുക.