കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ട്രാൻസ്പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത്.ലൈൻ ട്രാഫിക് അനുസരിക്കാറില്ല. അമിത വേഗത ചെറിയ വാഹനങ്ങൾക്കും കാൽനടയാത്ര കാർക്കും ഭീഷണിയായി മാറുന്നുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.