GeneralLatest

മുഖ്യമന്ത്രി ദുബൈയില്‍; മെയ് 20 ന് കേരളത്തിലെത്തും

Nano News

സിംഗപൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായില്‍ എത്തി. ദുബായില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

നേരത്തെ 22ന് മടങ്ങാന്‍ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം 6 വരെ തുടരും.

നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.


Reporter
the authorReporter

Leave a Reply