Thursday, December 26, 2024
GeneralLatest

ഭാരതമാതാ സങ്കല്പം സാംസ്കാരിക ഏകതയുടെ പ്രതീകം: എ. ഗോപാലകൃഷ്ണൻ


കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക ഏകതയുടെ പ്രതീകമാണ് ഭാരതമാതാ സങ്കല്പമെന്ന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ. കേസരി സർഗോത്സവത്തിൽ ‘ഭാരതമാതാ സങ്കല്പത്തിന്റെ ചരിത്രപശ്ചാത്തലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതം ലോകത്തിലെ ഏറ്റവും പൗരാണികവും പ്രാചീനവുമായ രാഷ്ട്രമാണ്. ലോകക്ഷേമം ഇച്ഛിക്കുന്ന ഋഷിയുടെ തപസ്സിൽ നിന്നാണ് രാഷ്ട്ര സങ്കല്പം ഉടലെടുത്തത്. ഭൂമിയെ മാതാവായി കണ്ട പാരമ്പര്യമാണ് നമ്മുടേത്. അഥർവ്വവേദത്തിലെ പൃഥ്വീസൂക്തം ഇതിനുദാഹരണമാണ്. സൃഷ്ടിശക്തിയെ ദേവിയായി കണ്ട് ആരാധിക്കുന്ന കാലമാണ് നവരാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ആര്യാദേവി അദ്ധ്യക്ഷയായി. ഷാബു പ്രസാദ് സ്വാഗതവും കുമാരി അനഘ നന്ദിയും പറഞ്ഞു. ആർ.ഹരി രചിച്ച ‘വ്യാസഭാരതത്തിലെ നാരദർ’,
ഡോ. എൻ.ആർ മധു രചിച്ച ‘ദേശീയ വിദ്യാഭ്യാസം സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും വീക്ഷണത്തിൽ’, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എഡിറ്റ് ചെയ്ത ‘ദുരവസ്ഥ- നൂറ്റാണ്ടിന്റെ മാറ്റൊലി’ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ഭീമാ ജ്വല്ലേഴ്സ് ഉടമ ഗിരിരാജൻ, സർഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാല, കാ.ഭാ സുരേന്ദ്രൻ, ഡോ.എൻ.ആർ മധു എന്നിവർ സംസാരിച്ചു. വൈകിട്ട് സർഗോത്സവ വേദിയിൽ വി.എച്ച്‌.പി ഉത്തരേന്ത്യൻ സ്ഥാനീയ സമിതി അവതരിപ്പിച്ച ദാന്ദിയ നൃത്തം അരങ്ങേറി. വി.എച്ച്‌.പി അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്റേ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഗൗരി ഷിജി നൃത്താവതരണവും, ആറ്റുവാശ്ശേരി മോഹനനൻപിള്ള സംഗീതസദസ്സും അവതരിപ്പിച്ചു.


Reporter
the authorReporter

Leave a Reply