Local News

കോഴിക്കോട് 61 കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍

Nano News

കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് മകന്‍ ആശുപത്രിയിലെത്തിച്ച 61 കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കോഴിക്കോട് ഏകരൂല്‍ സ്വദേശി ദേവദാസിന്റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ(28) പൊലിസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയില്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കട്ടിലില്‍ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു മകന്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു.

തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദന വിവരങ്ങള്‍ പുറത്തറിയുന്നത്. മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ദേവദാസ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply