General

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

Nano News

കല്‍പ്പറ്റ; വയനാട്ടില്‍ പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply