ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
തുടര്‍ന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രിയാണ് മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെ വാക്ക് തര്‍ക്കവും സംഘട്ടനവും ഉണ്ടായത്. ഇന്നുപുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ലിബിനെ കുത്തിയ അഭിലാഷും പരുക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു.