കോഴിക്കോട് : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരിക്കുമെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം.ടി രമേശ്. നരേന്ദ്രമോദിയുടെ വികസനത്തിന് ഇത്തവണ അപ്രതീക്ഷിതമായ രീതിയിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുമെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു. മണക്കടവിൽ നടന്ന എൻഡിഎ കുടുംബ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിൽ വളരെയേറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുത്തുകൾ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, നരേന്ദ്ര മോദി യുടെ വികസന പ്രവർത്തനങ്ങളും, പദ്ധതികളും മാത്രം ജനങ്ങളിൽ എത്തിച്ചാൽ വിജയം സുനിശ്ചിതമാണെന്നും എം.ടി രമേശ് പറഞ്ഞു. ബിജെപി കൗൺസിലർ നവ്യ ഹരിദാസ്,
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ്, ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി മെമ്പർ കെ പി വേലായുധൻ, ബിഡിജെഎസ് മണക്കടവ് മണ്ഡലം അധ്യക്ഷൻ എം ശ്രീധരൻ, തുടങ്ങിയവർ കുടുംബയോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.