Local News

രണ്ടരവയസുകാരിയെ പിതാവ് മര്‍ദ്ദിച്ചതായി പരാതി

Nano News

മലപ്പുറം: കാളികാവില്‍ വീണ്ടുമൊരു കുഞ്ഞിനുകൂടി പിതാവിന്റെ ക്രൂരമര്‍ദ്ദനം. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലിസ് കേസെടുത്തു.

ഈ മാസം 21 നാണ് സംഭവം. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ ശരീരമാസകലം മര്‍ദമേറ്റ പാടുകളുണ്ട്. ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

നേരത്തെ, കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.


Reporter
the authorReporter

Leave a Reply