GeneralPolitics

കോംട്രസ്റ്റ് തീപ്പിടിത്തം: ഭൂമാഫിയകളുടെ പങ്ക് അന്വേഷിക്കണം; എം.ടി രമേശ്


കോഴിക്കോട്:കോംട്രസ്റ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് എംടി രമേശ്. സിപിഎമ്മിന്റെ ബിനാമികളായ ഭൂമാഫിയയ്ക്കുവേണ്ടിയാണ് തീപ്പിടിത്തമുണ്ടാക്കിയത്.ചെറിയതീപ്പിടിത്തമുണ്ടായാല്‍ പോലും എത്തുന്ന ജില്ലാകലക്ടര്‍ എത്താതിരുന്നതും പൊലീസ് അന്വേഷിക്കാത്തതിനും കാരണം സിപിഎമ്മിനു പങ്കുള്ളതുകൊണ്ടാണ്. കോംട്രസ്റ്റ് നശിപ്പിച്ച് കൈക്കലാക്കാൻ ശ്രമിക്കുന്നതിന് പിറകില്‍ മന്ത്രി മുഹമ്മദ് റിയാസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമും ഉള്‍പ്പെട്ട ലോബിയാണെന്നും അദ്ദേഹം പറഞ്ഞു.


രാഷ്ട്രപതി ഒപ്പുവച്ച നിയമം നടപ്പാക്കാതിരിക്കാന്‍ വേണ്ടി വളഞ്ഞവഴിയിലൂടെ ചില ആളുകള്‍ നടപ്പാക്കിയതാണ് തീപ്പിടിത്തം.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, കെ.നാരായണൻ മാസ്റ്റർ, ടി.വി.ഉണ്ണിക്കൃഷ്ൻ, ടി.രനീഷ്, സി.പി.വിജയ കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply