General

കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

Nano News

കോട്ടയം എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരുക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.


Reporter
the authorReporter

Leave a Reply