Saturday, November 23, 2024
LatestPolitics

എൻ.ഡി.എ.147 കേന്ദ്രങ്ങളിൽ ജന പഞ്ചായത്ത് സംഘടിപ്പക്കും


കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി രണ്ടായിരം ജന പഞ്ചായത്തുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നൂറ്റി നാല്പത്തി ഏഴ് ഏരിയാ കേന്ദ്രങ്ങളിൽ ‘പുതിയകേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ജനപഞ്ചായത്ത് പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.ഡി.എ.ജില്ലാചെയർമാൻ അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പഞ്ചായത്ത് ജനസഭ എന്ന പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.മോദി സർക്കാരിൻ്റെ അടിസ്ഥാനവികസന പദ്ധതികളും,സാമൂഹ്യക്ഷമപദ്ധതികളും വിശദീകരിച്ച് വികസിത ഇന്ത്യയെ പ്രധാനം ചെയ്തുവെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം പദ്ധതിഗുണഭോക്താക്കളെ ജനപഞ്ചായത്ത് വേദിയിലേക്കെത്തിക്കുകയും ചെയ്യും.സംസ്ഥാനസർക്കാരിൻ്റെ കെടുകാര്യസ്ഥതയും,അഴിമതിയും,ധൂർത്തും സംസ്ഥാനത്തിൻ്റെ തകർച്ചക്ക് ആക്കം കൂട്ടുകയാണ്.വിറ്റ നെല്ലിൻറെ പണം കിട്ടാത്ത കർഷകർ, ചെയ്ത ജോലിക്ക് ശമ്പളം കിട്ടാത്ത KSRTC ജീവനക്കാർ,കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ പിരിച്ചു മടുത്ത പ്രധാന അധ്യാപകർ,നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന സഹകരണസംഘം നിക്ഷേപകർ,ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഊണുനൽകിയ പദ്ധതിയിൽ കുടിശ്ശിക കിട്ടാനായി സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന കുടുംബശ്രീക്കാർ
ഇങ്ങനെ നൂറുകണക്കിന് വിഷയങ്ങളിൽ പ്രാഥമിക ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ പറ്റാത്തവർ കോടികൾ ചിലവഴിച്ച് ആഘോഷം നടത്തുമ്പോൾ അത് പോക്രിത്തരം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ.നവകേരളം 42 കോടി
കേരളീയം 27 കോടി കണ്ണട വാങ്ങിയതുൾപ്പെടെ പലവിധം ധൂർത്തും ദുർവ്യയവുമാണ് സർക്കാർ നടത്തുന്നത്.ഇതിൻറെ ഫലമായാണ് ആളോഹരി കടം 105000 ആയിട്ടുളളത്.വികസനത്തിലും,ജനക്ഷേമത്തിലും,അധിഷ്ഠിതമായ അഴിമതിരഹിതമായ പുതിയ കേരളത്തിനായ് എൻഡിഎ ഉയർത്തുന്ന ബദൽ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ജനപഞ്ചായത്തുകൾ സംഘടിപ്പിക്കുകയെന്നും വി.കെ.സജീവൻ പറഞ്ഞു.പത്രസമ്മേളനത്തിൽ ബിഡിജെഎസ് ജില്ലാപ്രസിഡൻ്റ് ഗിരി പാമ്പനാർ,കാമരാജ് കോൺഗ്രസ്സ് സംസ്ഥാന വൈസ്പ്രസിഡൻ്റ് സന്തോഷ് കാളിയത്ത്,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത്കുമാർ,ആർഎൽജെപി ജില്ലാപ്രസിഡൻ്റ് കാളക്കണ്ടി അരുൺകുമാർ,എസ്ജെഡി ജില്ലാപപ്രസിഡൻ്റ് വിജയൻ താനാളിൽ എന്നിവരും പങ്കെടുത്തു.


Reporter
the authorReporter

Leave a Reply