കോഴിക്കോട് : വെസ്റ്റ്ഹിൽ ഇൻഡസ്ട്രീൽ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ഉണ്ടായ തീ പിടുത്തം കാരണം വൻ പുകയാണ് അ പ്രദേശത്ത് ഉണ്ടാവുന്നത് , ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ,ആധുനിക രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിന് കേന്ദ്ര ഫണ്ട് കൈ പറ്റിയിട്ടും പഴയകാല രീതിയിലാണ് ഇവിടെ മാലിന്യം സംസ്കരിക്കുന്നത് അതിനു ഉത്തരവാദിയായ മേയർക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
ആറാമത്തെ തവണയാണ് ഇവിടെ തീ പിടുത്തം ഉണ്ടാവുന്നത്
വൈദ്യുതി കണക്ഷൻ ഇല്ലാത്ത ഈ കെട്ടിടത്തിൽ ഉണ്ടായ ഈ വൻ തീപിടുത്തതിന് പിന്നിൽ ദുരുഹതയുണ്ട് കരാറുക്കാരുമായുള്ള കോർപ്പറേഷന്റെ അന്തർധാരയാണ് തീ പിടുത്തതിന് പിന്നിലെന്നും കരാറുകാർക്ക് പ്രദേശിക സി.പി.എം നേതാക്കൻമാരുമായി ബന്ധമുണ്ടെന്ന് നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു പറഞ്ഞു
തീപിടുത്തതിന്റെ ദുരുഹത അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. നാളെ ഒക്ടോബർ 9 തിങ്കൾ വൈകിട്ട് 5 മണിക്ക് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവൻ ഉദ്ഘാടനം ചെയ്യു മെന്ന് കെ.ഷൈബു അറിയിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ ,ഏരിയ സെക്രട്ടറി പി.വി.ബാബു, ബൂത്ത് പ്രസിഡണ്ട് ആർ റാണി, ജനറൽ സെക്രട്ടറി. പി. ഹരിഹരൻ എന്നിവർ സംബന്ധിച്ചു.