കൊച്ചി: പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എൽ.ആർ. (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകൾ കുറച്ചു.
ഒരു മാസ കാലയളവിലുള്ള വായ്പകൾക്ക് 6.55 ശതമാനവും ആറ് മാസത്തേക്കുള്ള വായ്പയ്ക്ക് 7.20 ശതമാനവും ഒരു വർഷത്തേക്കുള്ളവയ്ക്ക് 7.25 ശതമാനവുമായിരിക്കും പുതിയ നിരക്ക്.
വ്യാഴാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. അതേസമയം, റിപോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 6.90 ശതമാനമായി തുടരും