കോഴിക്കോട്: കേരള സാംസ്കാരികത്തനിമയെ നല്ലരീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് സാംസ്കാരിക സമ്പദ് ഘടന ഉണ്ടാക്കുന്ന തരത്തിൽ സമഗ്രമായ കലാ സാംസ്കാരിക നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.സംഘ കലാവേദി കോഴിക്കോട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിൻറെ വികസനം എന്നത് സാംസ്കാരിക വികസനം കൂടിയാണ്.കലാകാരന്മാർ പട്ടിണികിടക്കുന്നു അല്ലെങ്കിൽ ചികിത്സാ ചിലവില്ലാതെ ബുദ്ധിമുട്ടുന്നു എന്ന തരത്തിലുളള വാർത്തകൾ നിരന്തരമായി വരുന്നത് മനസ്സിനെ അലോസരപ്പെടുത്തുന്ന ഒന്നാണ്.കാരണം ജന്മവാസനകളും,സാധനയിലൂടെ ആർജ്ജിച്ചെടുത്ത കഴിവുകളും പ്രകടിപ്പിക്കാൻ പുറപ്പെട്ടവർ അവസരം കുറയുമ്പോൾ ജീവിത പ്രാരാബ്ധത്തിൽ നട്ടം തിരിയുകയാണ്.അവശകലാകാരന്മാരെയും ,സ്റ്റേജ് കലാകാരന്മാരേയും സഹായിക്കാൻ ശശ്വതമായ പദ്ധതി ആവിഷ്കരിക്കണം.അധികാരത്തിലെത്തു മ്പോൾ ഒപ്പം നില്ക്കുന്നവരെ തലപ്പത്ത് കുടിയിരുത്താനുളള സ്ഥലങ്ങളാക്കി സാംസ്കാരിക സ്ഥാപനങ്ങളെ ഇടത് വലത് മുന്നണികൾ മാറ്റിയിരിക്കുകയാണ്.
വളരെ പ്രത്യക്ഷത്തില്‍ത്തന്നെ കുറ്റകൃത്യങ്ങളും അസഹിഷ്ണുതയും വര്‍ഗ്ഗീയതയും സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസവും നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ സാംസ്‌കാരികമായ ഉന്നതിയിലേക്കെത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കലയും സാഹിത്യവും സിനിമയും കൃഷിയും പ്രകൃതിയും തുടങ്ങി സാംസ്‌കാരികമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു നയം വിശാലമായ കാഴ്ചപ്പാടോടെ ചര്‍ച്ച ചെയ്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സജീവൻ ചൂണ്ടിക്കാട്ടി.
മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ സംഘ കലാവേദി ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പെരുമ്പടവ് അദ്ധ്യക്ഷത വഹിച്ചു. കലാവേദി ദേശീയ സെക്രട്ടറി സജൻ കക്കോടി,ബി.ജെ.പി.മേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, ഭാരവാഹികളായ സുധീഷ് നെല്ലിക്കോട്, എൻ.കെ.സപ്ന, സിന്ധു സുധീർ,സുധീഷ് ബാലുുശ്ശേരി,ഉണ്ണിക്കൃഷ്ണൻ പോരൂർ, പ്രദീഷ് കുമാർ സി.പി, എന്നിവർ സംസാരിച്ചു.