Saturday, January 25, 2025
HealthLatest

ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശോധനകൾ ആരംഭിച്ചു


ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സേവാ കേന്ദ്രത്തിൽ സൗജന്യ ഷുഗർ, പ്രഷർ, പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫിസിൽ നടന്ന ഉദ്ഘാനപരിപാടി ചെറുവണ്ണൂരിലെ ജനകിയ ഡോക്ടർ ഡോക്ടർ കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  സർവ്വസാധാരണയായ ഷുഗറും പ്രഷറും സൗജന്യമായി പരിശോധിക്കാൻ ട്രസ്റ്റിന്റെ തിരുമാനം ശ്ലാഘനിയമാണെന്ന് ഡോക്ടർ ആലിക്കുട്ടി അഭിപ്രായപ്പെട്ടു.
ട്രസ്റ്റ് ചെയർമാൻ എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രടറി കെ കെ രജീഷ്, ടി എം ഹരിദാസ് എം പ്രകാശൻ , കെ.ടി. വിനോദൻ , ഏ കെ രാമചന്ദ്രൻ , പറമ്പത്ത് നാരായണൻ എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply