Latest

കർണ്ണാടക – കേരള അതിർത്തി രാത്രി യാത്രാ നിരോധനം പിൻവലിക്കണം


കോഴിക്കോട്:കേരളത്തിൽ നിന്നും കർണ്ണാടക സംസ്ഥാന ത്തിലേക്ക് റോഡ് മാർഗ്ഗമുള്ള രാത്രികാല നിരോധനം പിൻവലിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് കർണ്ണാടക നിയമസഭ സ്പീക്കർ  യു.ടി.ഖാദറിന് മലബാർ ഡവലപ്പ്മെന്റ് ഫോറം നിവേദനം നൽകി.

കോഴിക്കോട് ഖാസി ഫൌണ്ടേഷന്റെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യു.ടി.ഖാദർ .

നിലവിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി വഴിയാണ് കർണ്ണാടക സംസ്ഥാനത്തിലെ മൈ സൂർ – ബാഗ്ലൂർ നഗരങ്ങളിലേക്ക് പോകാനായി ഉപയോഗിക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങളാണ് സുൽത്താൻ ബത്തേരി – ബന്ദിപ്പൂർ വഴി കർണ്ണാടകയിലേക്ക് നിത്യേന കടന്നു പോകുന്നത്.

സുൽത്താൻ ബത്തേരിയിൽ നിന്നും കർണ്ണാടകയിലേക്ക് കടക്കേണ്ട അതിർത്തി രാത്രി 9 മണിക്ക് അടച്ചുപൂട്ടിടുന്നത് മൂലം വർഷങ്ങളായി വലിയ ദുരിതങ്ങളാണ് അനുഭവിച്ചു വരുന്നത്.

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നുള്ള കർണ്ണാടക അതിർത്തി രാത്രി 9 മണിക്കാണ് അടച്ചിടുക. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കയറേണ്ട
ബന്ദിപ്പൂർ അതിർത്തി യും രാത്രി 9 മണിക്ക് അടച്ചിടും.ഇരു ഭാഗങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്കും, കർണ്ണാടകയിലേക്കും കടന്ന് പോകേണ്ട വാഹനങ്ങൾ രാത്രി 9 മണിക്ക് അതിർത്തി ഗെയിറ്റ് പുട്ടി പോകുമെന്ന് കരുതി അതിവേഗത്തിൽ വാഹനമോടിച്ച് പോകുന്നതിനാൽ നിരവധി വൻ അപകടങ്ങൾ സംഭവിക്കുന്നു. രാത്രി 9 മണിക്ക് അതിർത്തി അടച്ചു കഴിഞ്ഞാൽ രാവിലെ 6 മണി വരെ
കാത്ത് കെട്ടി കഴിയേണ്ട ദുരിതവും.

ഇരു സംസ്ഥാനങ്ങളിലെ വ്യാപാര – വാണി ജ്യ-ടൂറിസം മേഖലയെ ഇത് കാര്യമായി ബാധിക്കുന്നു.

വയനാട് സുൽത്താൻ ബത്തേരി വഴിയുള്ള കർണ്ണാടകയിലേക്കുള്ള
രാത്രി യാത്രാ നിരോധനം പിൻവലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്
എം.ഡി.എഫ് ഭാരവാഹികൾ കർണ്ണാടക സർക്കാരിനോടാവശ്യപ്പെട്ടു. പ്രശ്നം കർണ്ണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് യു.ടി.ഖാദർ അറിയിച്ചു.

 

അർ ജയന്ത് കുമാർ , പി.ടി. അഹമ്മദ് കോയ , ബാവ ഇറുകുളങ്ങര, ഖൈസ് അഹമ്മദ്, കെ.എം.ബഷീർ, രംസി ഇസ്മയിൽ , സി.എൻ. അബ്ദുൽ മജീദ്, ഇസ്ഹാഖ് കെ.വി, നാസർ ഹസ്സൻ , സിദ്ദീഖ്, ഷമീർ, ഷൊക്കൂർ ,ബാപ്പുപി.പി. ഷബീർ ഉസ്മാൻ. വി.മുഹമ്മദ് അഷ്റഫ്, സാലിഹ് ബറാമി , എം.അബ്ദുൽ ഗഫൂർ ,എന്നിവരാണ് മലബാർ ഡവലപ്പ്മെന്റ് ഫോറത്തിന് വേണ്ടി കർണ്ണാടക സ്വീക്കർക്ക് നിവേദനം നൽകിയത്.


Reporter
the authorReporter

Leave a Reply