Wednesday, February 5, 2025
Latest

കാലവർഷം എത്തി 10 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ 58% മഴ കുറവ്


കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ( കാലവർഷം ) ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 58% മഴ കുറവ് രേഖപ്പെടുത്തി. 201.8 mm മഴയാണ് കാലാവർഷത്തിൽ ലഭിക്കേണ്ടത്. എന്നാൽ 85.2mm മഴയാണ് ഇതുവരെ ലഭിച്ചത്. 10 ദിവസത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. കാലവർഷത്തിൽ മൊത്തമായി 150.3 mm മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ നിലവിൽ 178.6 mm മഴ ലഭിച്ചു. ഒരു ശതമാനം മഴയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയത്.

ആലപ്പുഴ 111.4mm, കണ്ണൂർ 81.8 എം എം, എറണാകുളം 126mm, ഇടുക്കി 74.1 mm, കാസർകോട് 68.5 mm, കൊല്ലം 102.8 mm, കോട്ടയം 16.5 mm, കോഴിക്കോട് 87.1mm, മലപ്പുറം 70.4m m, പാലക്കാട് 36.4mm, തിരുവനന്തപുരം 50.1mm, തൃശ്ശൂർ 98.5mm, എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച മഴയുടെ അളവ്.കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 117. 8 mm മഴ ലഭിച്ചു. ലക്ഷദ്വീപിൽ ആകെ ലഭിക്കേണ്ട മൺസൂൺ മഴ 138.2 mm ആണ്.10 ദിവസത്തിനിടെ 115.6 mm മഴ ലഭിച്ചു. കേരളത്തിൽ ചൊവ്വാഴ്ച വരെ സജീവമായി കാലവർഷം തുടരാനാണ് സാധ്യത. അതിനുശേഷം മഴയ്ക്ക് താൽക്കാലികമായ ഒരു കുറവ് ഉണ്ടാകും.


Reporter
the authorReporter

Leave a Reply