കോഴിക്കോട്:ജൂൺ 12,13 തീയ്യതികളിൽ നടക്കുന്ന വയനാട്,കോഴിക്കോട് പാർലമെൻറ് മണ്ഡലങ്ങളിലെ സംഘടനാ പരിപാടികൾക്കായ് എത്തിയ മുൻ കേന്ദ്രക്യാബിനറ്റ് മന്ത്രിയും,ബിജെപി ദേശീയ നേതാവുമായ ശ്രീ.മുഖ്താർ അബ്ബാസ് നഖ് വി കരിപ്പൂർ വിമാനത്താവളത്തിൽ ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് റിഷാൽ, ജില്ലാ പ്രസിഡൻറ് ഷെയ്ഖ് ഷാഹിദ് എന്നിവർ വിമാനതാവളത്തിൽ സ്വീകരിക്കാനെത്തി. ജൂൺ 13ന് കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.