പേരാമ്പ്ര : സമസ്ത മേഖലയിലും നികുതി വർദ്ധനവ് നടപ്പിലാക്കിയതിന്റെ പേരിൽ ദുരിത ജീവിതം നയിക്കുന്ന കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ചാർജ് വർധിപ്പിച്ച് കൊണ്ട് സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ പറഞ്ഞു.
പാവപ്പെട്ടവന്റെ മേൽ അധിക നികുതി ചുമത്തിയതിന്റെ പേരിൽ പൊതുജനം വീർപ്പ് മുട്ടുമ്പോൾ ഖജനാവിലെ പണമുപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളിൽ ഉല്ലാസയാത്ര നടത്തുകയാണെന്നും അദ്ധേഹം കുറ്റപെടുത്തി.ബി. ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി കറന്റ് ചാർജ് വർദ്ധനവിനെതിരെ ഇലക്ടി സിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമൽ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു . കെ.കെ രജീഷ്, ജൂബിൻ ബാലകൃഷ്ണൻ ,എം പ്രകാശൻ , നവനീത് കൃഷ്ണൻ , കെ.എം സുധാകരൻ, ബാബു പുതുപറമ്പിൽ , കെ.പി ബാബു, കെ കെ സജീവൻ , വേണു മമ്മിളി, ടി.യം ഹരിദാസ് ,എം സായിദാസ് ,ഇല്ലത്ത് മോഹനൻ ,ടി.എം കെ കല്ലൂര്, കെ.പി.ടി വത്സലൻ ,
എൻ.ഇ ചന്ദ്രൻ ,കെ.പി സുനിൽ എന്നിവർ പ്രസംഗിച്ചു. കെ.പി പ്രസൂൺ ,കെ യം ബാലകൃഷ്ണൻ , പി.ബി സ ന്തോഷ്, എം.ജി വേണു, എൻ.കെ വത്സൻ , ദീപേഷ് കുണ്ടുംകര, സുനി മാക്കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി