കണ്ണൂർ:എ ഐ ക്യാമറയുടെ മറവിൽ സർക്കാർ ജനങ്ങളെ വലവിരിച്ച് പിടിച്ച് കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി ദേശീയസമിതി അംഗം കെ.പി ശ്രീശൻ . ബ്യൂ ഡയമൺഡ് ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ പി വടകര പാർലമെന്റ് മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെൽട്രോണിനെ ഇടനിലക്കാരാക്കി നിർത്തി സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയതിനു പിന്നിൽ വൻ അഴിമതിയാണ് നടന്ന ത് . സി.പിഎം കാരുടെ ബിനാമി കമ്പനികളാണിതെന്ന് പരസ്യമായ രഹസ്യമാണ് . ഗൗരവത്തോടെ കാണേണ്ട റോഡ് സുരക്ഷയെ പിണറായി സർക്കാർ വിൽപ്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് അദ്ധ്യക്ഷം വഹിച്ചു . ഉത്തര മേഖലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു . വടകര മണ്ഡലം പ്രസിഡണ്ട് വ്യാസൻ സ്വാഗതം പറഞ്ഞു.