കോഴിക്കോട്: പരശുരാമനാൽ പ്രതിഷ്ഠിതമായ ദുർഗ്ഗാലയങ്ങളിൽ ഒന്നായ പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ പി.എസ്സ് നമ്പീശൻ മൂന്നര സെന്റ് ഭൂമി നൽകി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളിയും ക്ഷേത്രത്തിന്റെ സമീപവാസി കൂടിയായ പി.എസ്സ് നമ്പീശനിൽ നിന്നും ഭൂമിയുടെ രേഖകൾ സ്വീകരിച്ചു.
ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ നീലകണ്ഠൻ നിർവ്വഹിച്ചു.
പന്നിയങ്കര ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ യു.സുനിൽകുമാർ അധ്യക്ഷം വഹിച്ചു.
മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ.
ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി മനോജ് കുമാർ, കെ.കെ സന്തോഷ് ബാലകൃഷ്ണൻ, സി.രാജീവൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി.ബാബുരാജ്, മാതൃസമതി പ്രസിഡണ്ട് രാധാ പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഏഴു മുതൽ ആരംഭിക്കും. ഗ്രന്ഥപൂജ, വാഹനപൂജ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുമെന്ന് ക്ഷേത്ര ഭരണ സമതി അറിയിച്ചു.