കുന്ദമംഗലം : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പോക്കറ്റടിക്കാരനെ വെല്ലുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ പ്രസ്താവിച്ചു. കേരള സർക്കാറിന്റെ ഇടിത്തീ ബജറ്റിനെതിരെ സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലം തലങ്ങളിലും പ്രഖ്യാപിച്ച നികുതി വിചാര സദസ്സിന്റെ കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. പി.കെ ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ, അരിയിൽ മൊയ്തീൻ ഹാജി, എം.ബാബുമോൻ,സി. നൗഷാദ്, കെ.പി സൈഫുദ്ദീൻ, ടി.പി.എം സാദിഖ്, സി.ടി.ശരീഫ്, മുഹമ്മദ് കോയ കായലം, സിദ്ദീഖ് തെക്കെയിൽ, കെ.കെ ഷമീൽ,യാസർ പെരുവയൽ, ഹാരിസ് പെരിങ്ങളം, എൻ.ടി അബ്ദുള്ള നിസാർ, റസാഖ് പുള്ളന്നൂർ, അഷ്റഫ് കമ്പിളിപറമ്പ്, ജുനൈദ് പെരിങ്ങളം, ശിഹാദ് പൊന്നാരി മേത്തൽ,മജീദ് പെരിങ്ങളം സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും ട്രഷറർ എം.പി സലീം നന്ദിയും പറഞ്ഞു.