EducationLatest

പത്മശ്രീ പ്രൊഫ. അഖ്തർ അൽ വാസിഅ് സാഫി കാമ്പസ് സന്ദർശിച്ചു

Nano News

മലപ്പുറം:ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറും,
പത്മശ്രീ പുരസ്കാര ജേതാവും, രാജസ്ഥാൻ മൗലാന ആസാദ് യൂനിവേഴ്സിറ്റി വിസിയും, മുൻ കേന്ദ്ര ലിംഗിസ്റ്റിക് കമ്മീഷൻ ചെയർമാനുമായ പ്രൊഫ. അഖ്തർ അൽ വാസിഅ് സാഫി കാമ്പസ് സന്ദർശിച്ചു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും
ശാസ്ത്രീയമായ പരിശീലനത്തിലൂടെയും രാജ്യത്തിനും സമൂഹത്തിനും വേണ്ടി നേതൃത്വപരമായ പങ്കുവഹിക്കാൻ സാഫിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പാൾ പ്രൊഫ ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. അബ്ദുസലാം അഹ്മദ്, സി. എച്ച് അബ്ദുൽ റഹീം, കേണൽ നിസാർ അഹ്മദ് സീതി, ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ പി.എം. നസ്രുള്ള ഖാൻ സംബന്ധിച്ചു. ഉപരിപഠന, ഗവേഷണ തൊഴിൽ സാധ്യതകളെ കുറിച്ച്
ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു.
മുഹമ്മദ് ടി.സി, നസ്റിൻ എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply