താമരശ്ശേരി : ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ സംഘപരിവാര ഭരണത്തെ കേന്ദ്രത്തിൽ നിന്നും താഴെയിറക്കാൻ ബിജെപി വിരുദ്ധ രാഷ്ട്രീയമുയർത്തിപ്പിടിക്കുന്ന മുഴുവൻ മതനിരപേക്ഷ ജനാധിപത്യ ദേശാഭിമാന ശക്തികളെയും യോജിപ്പിച്ച് മുന്നോട്ടു പോകണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ പറഞ്ഞു.
സി.പി.ഐ താമരശ്ശേരി മണ്ഡലം ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഭാരത്ജോഡോ യാത്ര ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് അനുയോജ്യമാണ് എന്നതിനാലാണ് സിപിഐ ജാഥാ സമാപന പരിപാടിയിൽ പങ്കെടുത്തത്. അത് കാലഘട്ടത്തിൻറെ അനിവാര്യമായ രാഷ്ട്രീയ നീക്കമാണ്. സുനീർ പറഞ്ഞു. സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി. എം പൗലോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ. കെ ബാലൻ, ജില്ലാ അസി. സെക്രട്ടറി അഡ്വ പി ഗവാസ്, കെ. സദാനന്ദൻ
എം എസ് സുബിഷ് ,കെ ദാമോദരൻ, എന്നിവർ പ്രസംഗിച്ചു പി ഉല്ലാസ് കുമാർ സ്വാഗതവും എം.പി രാഗേഷ് നന്ദിയും പറഞ്ഞു.
നിർമ്മാണ കമ്മറ്റി രൂപീകരിച്ചു.
സി.പി. ഐ താമരശ്ശേരി മണ്ഡലം കമ്മറ്റി ഓഫീസിനോടു ചേർന്നുള്ള ഹാൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മാണ കമ്മറ്റി രൂപീകരിച്ചു. കമ്മറ്റി ഭാരവാഹികളായി
ടി.എം പൗലോസ് (ചെയർമാൻ) എ.എസ് സുബീഷ് (കൺവീനർ)
വി.കെ. അഷ്റഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.