കോഴിക്കോട് : എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യു തയ്യാറാക്കിയ ഭഗവത് ഗീത കൈയ്യെഴുത്ത് പകർപ്പിന്റെ ലോഗോ പ്രകാശനം ചീഫ് സെക്രട്ടറി വി പി ജോയ് ഐ എ എസ് നിർവ്വഹിച്ചു.
പഴശ്ശി രാജാ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് സൗഹൃദ വേദിയും സംയുക്തമായി കെ.പി. കേശവമേനോൻ ഹാളിൽ നടത്തിയ അക്ഷര ശ്ലോക സദസ്സ് ഉദ്ഘാടനം ചടങ്ങായിരുന്നു വേദി.
ജില്ല മെഡിക്കൽ ഓഫീസർ
ഡോ.എം പിയൂഷ് നമ്പൂതിരിപ്പാട്, സാഹിത്യകാരൻ യു കെ കുമാരൻ ,ഡോ.പി പി പ്രമോദ് കുമാർ , പി വി ഗംഗാധരൻ ,മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ തുടങ്ങിയവർ സംസാരിച്ചു.ദേശീയ കയ്യെഴുത്ത് ദിനമായ ഈ മാസം 23 ന് പകർപ്പ് പുറത്തിറക്കും.