കോഴിക്കോട്: ബാറ്റ്മിൻ്റൽ കളിയ്ക്കിടെ കുഴഞ്ഞുവീണ് മകൻ മരിച്ചു. മനോവേദനയിൽ മണിക്കൂറുകൾ കഴിയും മുമ്പേ മാതാവും മരിച്ചു. അത്തോളി നടുവിലയിൽ പരേതനായ മൊയ്തീൻ്റെ ഭാര്യ നഫീസ (65), മകൻ ശുഹൈബ് (സുബു – 46) എന്നിവരാണ് മരിച്ചത്. ശുഹൈബ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബാറ്റ്മിൻ്റൽ കളിയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അത്തോളി സഹകരണ ആശു പത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ മാതാവ് നഫീസ വസതിയിൽ തളർന്നു വീണതിനെ തുടർന്ന് ഉടൻ അത്തോളി സഹകരണ ആശുപത്രിയിൽ പത്രിയിലും തുടർന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ഇരുവരുടെയും മരണം.നഫീസ അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ ജീവനക്കാരിയാണ്. പന്തൽ ജോലിക്കാരനാണ് ശുഹൈബ്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ് (ഓട്ടോറിക്ഷ ഡ്രൈവർ), റുമീസ് (അത്തോളി ഷാഡോ ലൈറ്റ് ആൻ്റ് സൗണ്ട്സ് ).മരുമക്കൾ: ഷറീന പൊയിലുങ്കൽ താഴം, ജംഷിദ മാമ്പൊയിൽ.സഹോദരങ്ങൾ: മമ്മു, ഹസ്സൻ, പരേതരായ മറിയം, ഹസ്സൻകോയ, ആയിശയ്, മൊയ്തീൻ. ശുഹൈബ് അവിവാഹിതനാണ്.