Latest

സമൂഹ ഗായത്രി യജ്ഞം കോഴിക്കോട് ; പുരോഹിതന്മാരില്ലാതെ സ്ത്രീപുരുഷ ഭേദമന്യേ ചെയ്യാവുന്ന ജനകീയ യജ്ഞം ഡിസംബർ 24 ന്

Nano News

കോഴിക്കോട് : ഹരിദ്വാർ ആസ്ഥാനമായ വേൾഡ് ഗായത്രി പരിവാറും ശ്രേഷ്ഠാചാര സഭയും ഡിസംബർ 24 ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ സമൂഹ ഗായത്രി യജ്ഞം നടത്തുന്നു. പുരോഹിതന്മാരില്ലാതെ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും യജ്ഞം ചെയ്യാവുന്ന തരത്തിൽ ജനകീയമായാണ് ഗായത്രി യജ്ഞം നടക്കുക. ഗായത്രി പരിവാർ ആചാര്യൻ ശ്രീറാം ശർമയാണ് യജ്ഞ രീതി ചിട്ടപ്പെടുത്തിയത്.

യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കോഴിക്കോട് ചിന്മയ മിഷനിലെ സ്വാമി ചിദാത്മാനന്ദ, ഹരിദ്വാർ ദേവ സംസ്കൃതി വിശ്വവിദ്യാലയം പ്രോ വൈസ് ചാൻസിലർ ഡോ. ചിന്മയ് പാണ്ഡ്യ, വാസന്തി വിശ്വനാഥൻ എന്നിവർ പ്രസംഗിക്കും. ശ്രേഷ്ഠാചാര സഭ ആചാര്യൻ എം.ടി. വിശ്വനാഥൻ അധ്യക്ഷനായിരിക്കും. ചിത്രകാരൻ സുനിൽ തേഞ്ഞിപ്പാലത്തെ ആദരിക്കും.


Reporter
the authorReporter

Leave a Reply