Wednesday, February 5, 2025
LatestPolitics

മെഡിക്കൽ കോളേജിലെ എച്ച്. ഡി. എസ്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണം – അഡ്വ. കെ പ്രവീൺ കുമാർ


കോഴിക്കോട്:ആവശ്യത്തിന് പൊതു അവധികളും, ശമ്പള വർധനയും നടപ്പിലാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്. ഡി. എസ്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്ന് ഡി. സി. സി. പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷത്തിൽ കേവലം പരമാവധി 4 പൊതു അവധികൾ മാത്രമാണ് നിലവിൽ എച്ച് ഡി എസ് ജീവനക്കാർക്ക് അനുവദിക്കുന്നത്. ഇത് കേട്ട് കേൾവി പോലും ഇല്ലാത്ത തൊഴിലാളി വിരുദ്ധ സമീപനമാണ്. അടിയന്തിരമായി ആവശ്യത്തിന് പൊതു അവധികൾ അനുവദിക്കാൻ അധികൃതർ തയ്യാറാവണം. ഏറ്റെടുത്ത സമരങ്ങൾ വിജയിപ്പിക്കുന്നതിൽ ഏറ്റവും മാതൃകയായ സംഘടനയാണ് കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) എന്ന് അദ്ദേഹം പറഞ്ഞു.

കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) ജില്ലാ പ്രസിഡന്റ് കൂടിയായ ഡി സി സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭാവമുൾപ്പടെ മെസർഷിപ്പ് ഏതെന്ന് നോക്കാതെ ജീവനക്കാരുടെ വിഷയങ്ങളിൽ ഇടപെടാൻ സംഘടന തയ്യാറായിട്ടുണ്ടെന്നുള്ളത് അഭിമാനകരമാണെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു.

ഐ.എൻ.ടി.യു സി. ജില്ലാ പ്രസിഡന്റ് കെ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സർക്കാറും, സംസ്ഥാന സർക്കാറും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഐ എൻ ടി യു സി ജില്ലാ ജന സെക്രട്ടറി എം. ടി. സേതുമാധവൻ, മെഡിക്കൽ കോളേജ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിശ്വൻ പുതുശ്ശേരി, എൻ ജി ഒ അസോസിയേഷൻ ജില്ലാ ഭാരവാഹി കെ പി അനീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി യു എസ് വിഷാൽ, ജഗദീശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജന. സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി സമ്മേളനത്തിന് സ്വാഗതവും, വർക്കിങ് പ്രസിഡന്റ് കെ സി പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

പ്രസിഡന്റ്: ദിനേശ് പെരുമണ്ണ, ജനറൽ സെക്രട്ടറി: വിബീഷ് കമ്മനക്കണ്ടി, വർക്കിംഗ് പ്രസിഡന്റ് കെ സി പ്രവീൺ, ഖജാൻജി: വിപിൻ രാജ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനത്തിൽ തെരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply