Saturday, November 23, 2024
Art & CultureLatest

ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ബഹുമുഖ പ്രതിഭാ
പുരസ്കാരത്തിന് ചലച്ചിത്ര ടെലിസീരിയൽ സംവിധായകനും സാഹിത്യകാരനും കവിയും ഗാനരചയിതാവുമായ വയലാർ മാധവൻകുട്ടിയേയും, പത്രപ്രവർത്തനമേഖലയിലെ കാൽനൂറ്റാണ്ടുകാലത്തെ മികവിനുള്ള പ്രതിഭാപുരസ്കാരത്തിന് മലയാള മനോരമ കണ്ണൂർ യൂണിറ്റ് ബ്യൂറോ ചീഫ് കെ.ജയപ്രകാശ് ബാബുവിനേയും തിരഞ്ഞെടുത്തു.

മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് മാതൃഭൂമി കണ്ണൂർ യൂണിറ്റ് സീനിയർ ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത് (അന്വേഷണാത്മക വാർത്താധിഷ്ടിത ലേഖന സമാഹാരം: റൈറ്റിങ് പാഡ്), എസ്.കെ.പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ് (ഓർമ്മക്കുറിപ്പുകൾ: അച്ഛനാണ് എന്റെ ദേശം), ലൂക്കോസ് ലൂക്കോസ് (നർമ്മാനുഭവക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ), ഡോക്ടർ ഒ.എസ്‌.രാജേന്ദ്രൻ (നോവൽ: ജൂലി), രജനി സുരേഷ് (കഥാസമാഹാരം: പുലിയൻകുന്ന് വള്ളുവനാടൻ കഥകൾ), അനിൽ നീലാംബരി (മിനിക്കഥാസമാഹാരം: നിഴൽരൂപങ്ങളുടെ കാല്പാടുകൾ) എന്നിവർ അർഹരായി.

2023 ജനുവരി 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ, ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി., സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും ജൂറിചെയർമാനുമായ. ശത്രുഘ്നൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ്, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പ് എന്നിവർ അറിയിച്ചു.

 


Reporter
the authorReporter

Leave a Reply