Thursday, December 26, 2024
Latest

കാലിക്കറ്റ് ഫ്ലവർ ഷോ: വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു


കോഴിക്കോട് : അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ് ഫ്ലവർ ഷോ -23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. കടലോരത്തൊരു പൂക്കടൽ എന്ന് പേരിട്ട പ്രചരണ ക്യാമ്പയിൻ ജില്ല കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ ഓഫീസിന് മുൻവശം ബീച്ചിനോട് ചേർന്ന് തയ്യാറാക്കിയ ഫോട്ടോ ബൂത്തിൽ പതിപ്പിച്ച ഇൻസ്റ്റാഗ്രാം ,ഫേസ് ബുക്ക് എന്നിവയുടെ ക്യൂ ആർ കോഡ് വഴി ഫ്ലവർ ഷോ പേജിൽ ടാഗ് ചെയ്യുക. ഒപ്പം വേൾഡ് കപ്പിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിക്ക് രണ്ട് സൗജന്യ മലേഷ്യൻ യാത്ര ടിക്കറ്റ് സമ്മാനമായി ലഭിക്കും. 2023 ജനുവരി 20 മുതൽ 29 വരെ ബീച്ച് പരിസരത്താണ് ഫ്ലവർ ഷോ നടക്കുക.

 


Reporter
the authorReporter

Leave a Reply