Thursday, December 26, 2024
Local NewsPolitics

ജനവാസ കേന്ദ്രത്തിലെ അനധികൃത കോഴി ഇറച്ചി കടയ്ക്കെതിരെ ബി.ജെ.പി ജനകീയ പ്രതിഷേധ സമരം നടത്തി.


കോഴിക്കോട് :കോർപ്പറേഷൻ വെസ്റ്റ് ഹിൽ വാർഡിൽ പൂഴിയിൽ പ്രേദേശത്തെ
ജനവാസ കേന്ദ്രത്തിൽ വരുന്ന അനധികൃത കോഴി ഇറച്ചി കടയ്ക്കെതിരെ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റി പൂഴിയിൽ റോഡിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരം നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു.

യാതൊരു നിയമ മാനദണ്ഡവും പാലിക്കാത്ത കോഴി ഇറച്ചി കടയ്ക്ക് ലൈസൻസ് നൽകിയ പുതിയങ്ങാടി ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടിയിൽ വൻ അഴിമതിയുണ്ടെന്നും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്ന വാർഡ് കൗൺസിലർ ജനങ്ങൾ ബാധ്യതയായി മാറിയെന്നും കെ.ഷൈബു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

പ്രേദേശവാസികൾ
ബി ജെ.പിക്ക് നൽകിയ പരാതിപ്രകാരമാണ് പാർട്ടി ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചത് ആര് അനുമതി നൽകിയാലും ജനവാസ കേന്ദ്രത്തിൽ കോഴി പിടിക തുറക്കാൻ ബി ജെ പി. അനുവധിക്കുകയില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി. സമര പ്രഖ്യാപനവും നടത്തി.

രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി പുതിയങ്ങാടി ഹെൽത്ത് ഓഫീസ് ധർണ്ണയും നടത്തുവാനും തീരുമാനിച്ചു.

പുതിയങ്ങാടി ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.

വെസ്റ്റ് ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, പുതിയങ്ങാടി ഏരിയ ജനറൽ സെക്രട്ടറി ടി. പ്രേംനാഥ്, വൈസ് പ്രസിഡണ്ടുമാരായ വി.ടി. സന്തോഷ്, എസ്.പി പ്രദീപൻ, ബൂത്ത് പ്രസിഡണ്ടുമാരായ പി. അഖിലേഷ് , രാമകൃഷ്ണൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply