Wednesday, January 22, 2025
Local News

ഒറ്റരാത്രി 788 ഗതാഗത നിയമലംഘനം​; 19.34 ലക്ഷം പിഴ


കോ​ഴി​ക്കോ​ട്: പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഒ​റ്റ​രാ​ത്രി ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് 788 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം. 19,33,700 രൂപ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

ന​ഗ​ര​ത്തി​ലും ന​ന്മ​ണ്ട, കൊ​ടു​വ​ള്ളി, ഫ​റോ​ക്ക് സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സു​പോ​ർ​ട്ട് ഓ​ഫി​സു​ക​ളു​ടെ പ​രി​ധി​യി​ലും പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്‌​ത​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു​മു​ത​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും​വി​ധം ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​കാ​ശം പ​ര​ത്തി ഓ​ടി​യ 172 വാ​ഹ​ന​ങ്ങ​ൾ, രൂ​പ​മാ​റ്റം വ​രു​ത്തി​യ 46 വാ​ഹ​ന​ങ്ങ​ൾ, അ​മി​ത​ഭാ​രം ക​യ​റ്റി​യ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ, ഫി​റ്റ്ന​സ്, നി​കു​തി, പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത 26 വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യും, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ച്ച മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 39 പേ​ർ​ക്കെ​തി​രെ​യും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഒ​രാ​ൾ​ക്കെ​തി​രെ​യു​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​വി​ധ ത​ര​ത്തി​ലു​ള്ള 486 നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലും ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ൻ, പി​ഴ ചു​മ​ത്ത​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് റീ​ജ​ന​ൽ ട്രാ​ൻ​സ് പോ​ർ​ട്ട് ഓ​ഫി​സ​ർ പി.​എ. ന​സീ​റി​ന്റെ​യും കോ​ഴി​ക്കോ​ട് എ​ൻ​ഫോ​ഴ്സ്മെൻറ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ സ​ന്തോ​ഷ് കു​മാ​റി​ന്റെ​യും ഡി.​ടി.​സി സ്ക്വാ​ഡി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ വി. ​അ​നു​മോ​ദ് കു​മാ​ർ, സി.​പി. ശ​ബീ​ർ മു​ഹ​മ്മ​ദ്, എം.​കെ. സു​നി​ൽ, സ​ജു ഫ്രാ​ൻ​സി​സ്, സി.​എം. അ​ൻ​സാ​ർ, ബ്രൈ​റ്റി ഇ​മ്മാ​നു​വേ​ൽ, കെ.​ആ​ർ. പ്ര​സാ​ദ്, കെ.​കെ. അ​ജി​ത് കു​മാ​ർ, എം. ​ജി​നേ​ഷ് എ​ന്നി​വ​ർ വി​വി​ധ റൂ​ട്ടു​ക​ളി​ലായാണ് രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തിയത്. ട്രാ​ഫി​ക് നോ​ർ​ത്ത് അ​സി. ക​മീ​ഷ​ൻ സു​രേ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​ത് പൊ​ലീ​സ് സ്ക്വാ​ഡും ഇതിൽ പ​ങ്കാ​ളി​ക​ളാ​യി.


Reporter
the authorReporter

Leave a Reply