കോഴിക്കോട് . നാലാമത് റെയിൽവെ ഗൈയിറ്റിന് സമീപം റോഡിന്റെ നടുവിൽ കുളം രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു നിരവധി പേർ വണ്ടിയുമായി കുഴിയിൽ വിഴുന്നത് പതിവാണ്
കോർപ്പറേഷൻ കൗൺസിലർക്കും അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ധർണ്ണ നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു .ഉദ്ഘാടനം ചെയ്യ്തു.
പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വാർഡ് കൗൺസിലറുടെ വീട്ടുപടിക്കലേക്ക് ബി.ജെ.പി. മാർച്ച് സംഘടിപ്പിക്കുമെന്ന് കെ.ഷൈബു പറഞ്ഞു.
യുവമോർച്ച സംസ്ഥാന മഹിള കോഡിനേറ്റർ അഡ്വ. എൻ.പി. ശിഖ, ഏരിയ പ്രസിഡണ്ട് എൻ.പി. സിദ്ധാർത്ഥൻ, ഏരിയ ജനറൽ സെക്രട്ടറി ജയകുമാർ , സെക്രട്ടറി. പി.രഞ്ജിത്ത്, യുവമോർച്ച മഹിള കോഡിനേറ്റർ അമൃത ബിന്ദു, ടി.അർജുൻ , രാജു ,സുരേഷ് എന്നിവർ പ്രസംഗിച്ചു.