GeneralLocal News

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് 24 കാരൻ മരിച്ചു

Nano News

വയനാട്: വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ (24) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്. ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന 3 പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെയായിരുന്നു ലോറിയും. നിയന്ത്രണം വിട്ടതിനെ തുടർന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഊട്ടിയിലേക്ക് യാത്ര പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അതേ സമയം ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നുവന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.


Reporter
the authorReporter

Leave a Reply