General

2025 ആദ്യം പിറന്നത് കരിബാത്തിയില്‍, അവസാനം പിറക്കുക സമോവയില്‍


വെല്ലിങ്ടണ്‍: 2025ന് വരവേറ്റ് ലോകം. 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ്. ആദ്യം പുതുവര്‍ഷം പിറന്നത് മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് . ഇവിടത്തെ സമയം ഇന്ത്യയുമായി എട്ടര മണിക്കൂറും ഗ്രീനിച്ച് സമയ പ്രകാരം 14 മണിക്കൂറും മുന്നിലാണ്. കിരിബാത്തി ക്രിസ്മസ് ദ്വീപ് എന്നും അറിയിപ്പെടുന്നുണ്ട്.

കിരിട്ടിമാത്തിയില്‍ പുതുവര്‍ഷം പിറന്ന് 15 മിനുട്ടിന് ശേഷം ന്യൂസിലന്റിലെ ചാത്തം ദ്വീപില്‍ പുതുവർഷം പിറന്നു . തുടര്‍ന്ന് ന്യൂസിലന്റിലും തൊക്കാലോ തുടങ്ങിയ മറ്റു പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ന്യൂസിലാന്റില്‍ പുതുവര്‍ഷമെത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 4.30 നാണ്. 5.30ന് ഫിജിയിലും റഷ്യയുടെ ചില ഭാഗങ്ങളിലും പുതുവര്‍ഷമെത്തി. ഇന്ത്യയില്‍ പുതുവര്‍ഷമെത്തുന്നതിന് 5.30 മണിക്കൂര്‍ മുമ്പാണ് ആസ്‌ത്രേലിയയില്‍ പുതുവര്‍ഷമെത്തിയത്. വൈകിട്ട് 6.30 ഓടെയാണ് ആസ്‌ത്രേലിയയില്‍ പുതുവര്‍ഷം പിറന്നു . ഇന്ത്യയിലും ശ്രീലങ്കയിലും പുതുവര്‍ഷം പിറന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് യു.എ.ഇ, ഒമാന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ പുതുവര്‍ഷമെത്തിയത്.

3.30 ന് ഗ്രീസിലും ഈജിപ്തിലും ദക്ഷിണാഫ്രിക്കയിലും 2025 പിറന്നു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.30 ന് അമേരിക്കയിലെ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി, പെറു, ക്യൂബ, ബഹാമസ് എന്നിവിടങ്ങളില്‍ പുതുവർഷം എത്തി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഉച്ചയ്ക്ക് 1.30 ഓടെയാണ് പുതുവര്‍ഷമെത്തുക. ലോസ്ആഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ഈ സമയം അർദ്ധരാത്രിയാണ്. അവസാനമായി പുതുവര്‍ഷം പിറക്കുക ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 4.30 ന് സമോവയില്‍ ആണ്.


Reporter
the authorReporter

Leave a Reply