GeneralLocal News

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Nano News

കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കടിയേറ്റത് 12 പേര്‍ക്ക്. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയും നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കള്‍ കടിച്ചിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.


Reporter
the authorReporter

Leave a Reply